12:41am 26 October 2026
NEWS
ഐ. എം. എഫ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി
10/05/2025  09:06 PM IST
nila
ഐ. എം. എഫ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ  ഇന്ത്യൻ മീഡിയ ഫോറം  ഭാരവഹികൾ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടികാഴ്ച്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടികാഴ്ചയിൽ ഗ്യാൻവീർ സിങ് (കോൺസുലാർ- പൊളിറ്റികൽ ആന്റ് ഇൻഫർമേഷൻ), ​സെക്കന്റ് സെക്രെട്ടറി ബിന്ദു എൻ നായർ (ഇൻഫോ, കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ) എന്നിവർ സന്നിഹിതരായിരിന്നു.
ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡർ പറഞ്ഞു.ഇന്ത്യ-ഖത്തർ  നയതന്ത്ര, വാണിജ്യ, സാംസ്‌കാരിക ബന്ധം സമൂഹത്തിൽ എത്തിക്കുന്നതിൽ  മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിയ്ക്കാൻ സാധിക്കും. എംബസിയുടെയും അനുബന്ധ സംഘടനകളുടെയും വാർത്തകളും ബോധവൽക്കരണ പരിപാടികളും
ഖത്തറിലെ ഇന്ത്യൻപ്രവാസി സമൂഹത്തിൽ എത്തിക്കുന്നതിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി പറഞ്ഞ
അംബാസിഡർ
 ഇന്ത്യൻ മീഡിയ ഫോറം   നൽകി വരുന്ന പിന്തുണയെ  പ്രശംസിച്ചു.ഒകെ പരുമല  (ഐ.എം. എഫ് പ്രസിഡന്റ് ) സാദിഖ്‌ ചെന്നാടൻ  (വൈസ് പ്രസിഡന്റ് ) ഷഫീക് അറക്കൽ  (ജനറൽ സെക്രെട്ടറി ), അൻവർ പാലേരി (സെക്രെട്ടറി ), ആർ. ജെ. രതീഷ്  (ട്രഷറർ ) എക്‌സിക്യുട്ടീവ്  കമ്മിറ്റി അംഗങ്ങളായ ഹുബൈബ്, ഫൈസൽ പി.കെ, ആർ. ജെ നിസ 
എന്നിവർ അംബാസിഡറു മായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img